Monday, 5 January 2009

ആതിര വരവായി .........



ഭക്തിയുടെയും നന്മയുടെയും കൂടിചെരലാണ് തിരുവാതിര.യഥാർതത്തിൽ സ്ത്രീകളുടെ ആഘോഷമെന്നു ഇതിനെ വിലയിരുത്തുന്നു . ധനുമാസത്തിലെ കുളിരിനെ വകവെക്കാതെ പുലര്‍ച്ചെ ത്തന്നെ എഴുനെല്‍ക്കുന്ന സ്ത്രീകള്‍ തുടിച്ചു കുളിച്ചു നല്ല വസ്ത്രം ധരിച്ചുള്ള അമ്പലത്തില്‍ പോക്ക് ....... അതോര്‍ക്കുമ്പോള്‍ ത്തന്നെ ഒരു സുഖമാണ് .തിരുവാതിരനാള്‍ നോമ്പ് നോറ്റ് അരിയാഹാരം കഴിക്കാതെ കുവ്വ പായസവും , പുഴുക്കും കഴിച്ചു നൂറ്റൊന്നു തളിര്‍ വെറ്റില മുറുക്കി ഉറക്കമൊഴിയുന്നു . കാളകൂട വിഷം സേവിച്ച ശിവനെ രക്ഷിക്കാനായ്‌ രാത്രി ഉറങ്ങാതെ കാവലിരുന്ന പാര്‍വതിയുടെ കഥയാണ് ഈ ആഘോഷത്തിനു ഉപൊല്‍ഫലകമായി പറയുന്നത് . തിരുവാതിരക്കളി ഇന്നു ഏതെങ്കിലും കലോല്‍സവങ്ങളിലും ടിവിയിലും ആര്‍ഭാട പൂര്‍വ്വം അരങ്ങു തകര്‍ക്കുന്ന ഈ കാലത്തും ആ കളിയുടെ പ്രസക്തി കുറയുന്നില്ല എന്നതില്‍ നമ്മുക്ക് അഭിമാനിക്കാം .എന്നാല്‍ ഉഞ്ഞാലാട്ടം ഇന്നില്ല എന്ന് ത്തന്നെ പറയാം . സാരമില്ല എല്ലാം നമ്മള്‍ പണ്ടുകാലത്തെ പോലെ ത്തന്നെ വേണമെന്നു പറയുന്നതു ശരിയല്ലല്ലോ !!


ആധുനികതയുടെതായ ഈ കാലത്തു മനുഷ്യ സ്നേഹത്തിന്റെയും പ്രകൃതി സ്നേഹത്തിന്റെയും കൂടി ചേരലായി ഒരു തിരുവാതിര കടന്നു വരുമ്പോള്‍ നമുക്കു ഈ ആതിരയെ ആര്ദ്രരായ് സൌമ്യമായ് എതിരേല്‍ക്കാം .........


Saturday, 3 January 2009

വെളിച്ചം

എന്റെ നീലാകാശം നിറയെ നക്ഷത്ര കുഞ്ഞുങ്ങള്‍ .....



ഞാന്‍ മോഹിച്ചു



എന്റെ വിളക്ക് തെളി യിക്കുവാന്‍ അവരെത്തുമെന്നു കരുതി



ഞാന്‍ കാത്തിരുന്നു ...........



എന്റെ മന്ചിരാതുകള്‍ നിറയെ



വാസനയുള്ള എണ്ണ ഒഴിച്ച്



നനുത്ത തിരിയിട്ടു മോടി പിടിപ്പിച്ചു .......



പക്ഷേ നക്ഷത്രങ്ങള്‍ ഇറങ്ങി വന്നില്ല



കാര്‍ മേഘങ്ങള്‍ വന്നു മൂടിയ ആകാശം



കളിയാക്കി ചിരിച്ചു !!!!!!!!!



വീണ്ടും ..... ഒരു കൂട്ടം മിന്നാമിന്നികള്‍



എന്റെ മുറ്റംനിറയെ .......



എന്റെ മോഹം പൂത്തുലഞ്ഞു ....



എന്നിട്ടും എന്റെ വിളക്ക് കത്തിയില്ല



അവയുടെ ചൂടില്ലാത്ത വെളിച്ചം



അകന്നകന്നു പോകുന്നത് ഞാന്‍ വേദനയോടെ നോക്കി നിന്നു ......



എന്റെ വിളക്ക് ഒരിക്കലും തെളിയിക്കപെടുകയില്ലേ ???????



കത്താത്ത വിളക്കുമായ്‌ ഞാന്‍ വീണ്ടും കാത്തിരുന്നു ........



ഏതോ ഒരു നിമിഷത്തില്‍ ഞാന്‍ കണ്ടു !!!!!



അകലെ ഒരിത്തിരി പൊന്‍ വെട്ടം ...



അടുത്തടുത്തു വരുന്ന നീല വെളിച്ചത്തിനെ



ഞാന്‍ തിരിച്ചറിയുന്നു !!!!!!!!



എന്റെ ആഹ്ലാദം .......



വെളിച്ചം എന്നില്‍ വന്നു നിറയുന്നത് ഞാന്‍ അറിയുന്നു ....



നിമിഷം ........ ഞാന്‍ കണ്ടു ....



എന്റെ മന്ചിരാതുകള്‍
ഒന്നൊന്നായി പ്രകാശിക്കുന്നു ........