Thursday, 18 December 2008

മഞ്ഞു പാളികള്‍


മഞ്ഞിന്‍ പാളികളിലേക്ക് ഇറങ്ങി ചെല്ലുക

ഒരു പുല്‍ക്കൊടിയായി .........

ആ തണുപ്പില്‍ എന്റെ ഹൃദയത്തിന്റെ വിങ്ങല്‍

പതിയെ അലിയട്ടെ ....

അതോ ........

എന്റെ തപം നിന്നെ, വളഞ്ഞു പുളഞ്ഞു ഒഴുകുന്ന

ഒരു നദിയായ് മാറ്റുമോ? ?

എങ്ങിനെയായാലും

ഈ തണുത്ത പ്രഭാതത്തിലെ കുളിര്‍

അതെന്നെ ആനന്ദിപ്പിക്കുന്നു ......

ഈ കാറ്റിനായ് ഞാന്‍ കാതോര്‍ക്കുന്നു ......

മഞ്ഞുത്തുള്ളികള്‍ ഞാന്‍ എന്റെ ഉള്ളം കൈയിലെടുക്കട്ടെ ........

6 comments:

Usha Pisharody said...

ആ തണുപ്പില്‍ എന്റെ ഹൃദയത്തിന്റെ വിങ്ങല്‍
പതിയെ അലിയട്ടെ ....

You got style, lady... !!! Honestly!!!

I got goosebumps...
എന്താ പറയാ... ഒരു രോമാഞ്ചം... :)

A lovely picture too!

Congratulations!!!

ശ്രീ said...

പ്രഭാതത്തിലെ മഞ്ഞുതുള്ളികള്‍ മനസ്സിനു നല്‍കുന്ന ആനന്ദം ചെറുതല്ല

പകല്‍കിനാവന്‍ | daYdreaMer said...

മഞ്ഞിന്‍ പാളികളിലേക്ക് ഇറങ്ങി ചെല്ലുക
ഒരു പുല്‍ക്കൊടിയായി .........
ആ തണുപ്പില്‍ എന്റെ ഹൃദയത്തിന്റെ വിങ്ങല്‍
പതിയെ അലിയട്ടെ ....

എനിക്കിട്ട കമെന്റിലൂടെയാ കാഴ്ച ബംഗ്ലാവില്‍ എത്തിയത് .. ..
ഇഷ്ടപ്പെട്ടു... ആശംസകള്‍...

പാറുക്കുട്ടി said...

കൊള്ളാം.

ഓമന said...

ആദ്യമായ് എന്നെ ഈ ബ്ലോഗുലകത്തിലേക്ക് കൈ പിടിച്ചു കയറ്റിയ ഉഷക്ക് ... നന്ദി .അഭിപ്രായം ഇട്ടതിനും നന്ദി .....
ഞാന്‍ ഇപ്പോഴും ഇവിടെ ഒരു നഴ്സറി വിദ്യാര്‍ത്ഥിയാണ് ... ഇതിന്റെ ഗുട്ടന്‍സ് മുഴുവന്‍ പിടികിട്ടിയിട്ടില്ല .എല്ലാവരും ക്ഷമിക്കുമല്ലോ ......
സ്നേഹപൂര്‍വ്വം അഭിപ്രായങള്‍ അയച്ച എല്ലാവര്ക്കും നന്ദി ..

Usha Pisharody said...

മിഡുക്കീ

:) Thanks for the kind words too!!

നേഴ്സറിയിൽ നിന്നു പ്രോമോഷൺ തരാം എന്നു ഞാൻ നിശ്ചയിച്ചിരിക്കുന്നു :)

Now I have to graduate from KG to Ist with my malayalam too :)