എന്റെ നീലാകാശം നിറയെ നക്ഷത്ര കുഞ്ഞുങ്ങള്‍ .....
ഞാന്‍ മോഹിച്ചു
എന്റെ വിളക്ക് തെളി യിക്കുവാന്‍ അവരെത്തുമെന്നു കരുതി
ഞാന്‍ കാത്തിരുന്നു ...........
എന്റെ മന്ചിരാതുകള് നിറയെ
വാസനയുള്ള എണ്ണ ഒഴിച്ച്
നനുത്ത തിരിയിട്ടു മോടി പിടിപ്പിച്ചു .......
പക്ഷേ നക്ഷത്രങ്ങള്‍ ഇറങ്ങി വന്നില്ല
കാര്‍ മേഘങ്ങള്‍ വന്നു മൂടിയ ആകാശം
കളിയാക്കി ചിരിച്ചു !!!!!!!!!
വീണ്ടും ..... ഒരു കൂട്ടം മിന്നാമിന്നികള്‍
എന്റെ മുറ്റംനിറയെ .......
എന്റെ മോഹം പൂത്തുലഞ്ഞു ....
എന്നിട്ടും എന്റെ വിളക്ക് കത്തിയില്ല
അവയുടെ ചൂടില്ലാത്ത വെളിച്ചം
അകന്നകന്നു പോകുന്നത് ഞാന്‍ വേദനയോടെ നോക്കി നിന്നു ......
എന്റെ വിളക്ക് ഒരിക്കലും തെളിയിക്കപെടുകയില്ലേ ???????
ഈ കത്താത്ത വിളക്കുമായ് ഞാന്‍ വീണ്ടും കാത്തിരുന്നു ........
ഏതോ ഒരു നിമിഷത്തില്‍ ഞാന്‍ കണ്ടു !!!!!
അകലെ ഒരിത്തിരി പൊന്‍ വെട്ടം ...
അടുത്തടുത്തു വരുന്ന ആ നീല വെളിച്ചത്തിനെ
ഞാന്‍ തിരിച്ചറിയുന്നു !!!!!!!!
എന്റെ ആഹ്ലാദം .......
വെളിച്ചം എന്നില്‍ വന്നു നിറയുന്നത് ഞാന്‍ അറിയുന്നു ....
ആ നിമിഷം ........ ഞാന്‍ കണ്ടു ....
എന്റെ മന്ചിരാതുകള്
ഒന്നൊന്നായി പ്രകാശിക്കുന്നു ........
ഒന്നൊന്നായി പ്രകാശിക്കുന്നു ........
8 comments:
:)
നന്നായിട്ടുണ്ട്.
മൺചിരാതുകൾ തെളിയിച്ചുപോയ ആ നീലവെളിച്ചം എന്തായിരിക്കാം പറഞ്ഞു തരാമോ ?
ആശംസകൾ
ഈ പ്രകാശം എന്നും നില നില്ക്കട്ടെ...നല്ല വരികള്‍...
വരവൂരാന്‍ , അത് വേണോ ? ആ നീല വെളിച്ചം ... അതൊരു രഹസ്യമായ് അങ്ങിനെ തന്നെ ഇരിക്കട്ടെ .... വിലയേറിയ അഭിപ്രായങ്ങള്‍ ഇനിയും പ്രതിക്ഷിക്കുന്നു...
പകല്‍കിനാവന്‍ , അഭിപ്രായം ഇട്ടതിനു വളരെ സന്തോഷം ....
കുമാരന് , അഭിപ്രായം ഇട്ടതിനു നന്ദി .....
ശ്രീനു, നന്ദി ......
Beautifully expressed!
I loved the way the lights fade, only to come back as a പൊന്‍ വെട്ടം...
That sparks joy!
Lovely really lovely!
ഭാഗ്യവതി!!
ചരാതുകള്‍ എന്നും പ്രകാശിച്ചു കൊണ്ടിരിക്കട്ടെ..... കുളിരേകുന്ന നാളങ്ങളോടെ ... നന്നായിട്ടുണ്ട് ഓമനേ....
Post a Comment