ഭക്തിയുടെയും നന്മയുടെയും കൂടിചെരലാണ് തിരുവാതിര.യഥാർതത്തിൽ സ്ത്രീകളുടെ ആഘോഷമെന്നു ഇതിനെ വിലയിരുത്തുന്നു . ധനുമാസത്തിലെ കുളിരിനെ വകവെക്കാതെ പുലര്‍ച്ചെ ത്തന്നെ എഴുനെല്‍ക്കുന്ന സ്ത്രീകള്‍ തുടിച്ചു കുളിച്ചു നല്ല വസ്ത്രം ധരിച്ചുള്ള അമ്പലത്തില്‍ പോക്ക് ....... അതോര്‍ക്കുമ്പോള്‍ ത്തന്നെ ഒരു സുഖമാണ് .തിരുവാതിരനാള്‍ നോമ്പ് നോറ്റ് അരിയാഹാരം കഴിക്കാതെ കുവ്വ പായസവും , പുഴുക്കും കഴിച്ചു നൂറ്റൊന്നു തളിര് വെറ്റില മുറുക്കി ഉറക്കമൊഴിയുന്നു . കാളകൂട വിഷം സേവിച്ച ശിവനെ രക്ഷിക്കാനായ് രാത്രി ഉറങ്ങാതെ കാവലിരുന്ന പാര്‍വതിയുടെ കഥയാണ് ഈ ആഘോഷത്തിനു ഉപൊല്‍ഫലകമായി പറയുന്നത് . തിരുവാതിരക്കളി ഇന്നു ഏതെങ്കിലും കലോല്‍സവങ്ങളിലും ടിവിയിലും ആര്‍ഭാട പൂര്‍വ്വം അരങ്ങു തകര്‍ക്കുന്ന ഈ കാലത്തും ആ കളിയുടെ പ്രസക്തി കുറയുന്നില്ല എന്നതില്‍ നമ്മുക്ക് അഭിമാനിക്കാം .എന്നാല്‍ ഉഞ്ഞാലാട്ടം ഇന്നില്ല എന്ന് ത്തന്നെ പറയാം . സാരമില്ല എല്ലാം നമ്മള് പണ്ടുകാലത്തെ പോലെ ത്തന്നെ വേണമെന്നു പറയുന്നതു ശരിയല്ലല്ലോ !!
ആധുനികതയുടെതായ ഈ കാലത്തു മനുഷ്യ സ്നേഹത്തിന്റെയും പ്രകൃതി സ്നേഹത്തിന്റെയും കൂടി ചേരലായി ഒരു തിരുവാതിര കടന്നു വരുമ്പോള്‍ നമുക്കു ഈ ആതിരയെ ആര്ദ്രരായ് സൌമ്യമായ് എതിരേല്ക്കാം .........
15 comments:
തിരുവാതിരയും ഞാറ്റുവേലയുമൊക്കെ എത്രയോ ഗൃഹാതുരമായ ഒരു ഓര്‍മ്മയാണ്. സന്ദര്‍ഭോജിതമായ കുറിപ്പ് നന്നായി. പഠിച്ചും അന്വേഷിച്ചും എഴുതുമ്പോള്‍ അതിനാധികാരികതയുണ്ടാകുന്നു. ഠങ്കളുടെ കുറിപ്പില്‍ അതുണ്ട്.
തിരുവാതിര..എന്നും,മനസ്സില്‍ കുളിര്മയേകുന്ന ഓര്‍മ്മകളാണ് ...
തിരുവാതിരയ്ക്കായി..ഞാനും ഈ മരുഭൂമിയില്‍ കാത്തിരിക്കുന്നു.
സ്മിത ,ഏതു മരുഭുമിയെയും മരുപച്ചയാക്കാന് നമ്മുടെ മനസ്സിനു കഴിയും . അതുകൊണ്ട് ഒട്ടും വിഷമിക്കേണ്ടാട്ടോ...... അഭിപ്രായം ഇട്ടതിനു നന്ദി .
പ്രിയ സുഹൃത്തേ..
എനിക്കിട്ട കമെന്റ്ടിലൂടെയാ ഇവിടെ എത്തിയത്... നന്ദി..
തിരുവാതിര കണ്ടിട്ടുന്ടെകിലും അതിന്റെ പിന്നിലുള്ള ഈ കഥകള്‍ അറിയില്ലായിരുന്നു...
നല്ല പോസ്റ്റ്... ആശംസകള്‍....
കേട്ടുകേഴ്വി മാത്രമുള്ള ആചാരങ്ങള്‍,എങ്കിലും ഇത്ര സരസമയി അതിന്നെ വിശേഷിപ്പിച്ചപ്പോ
ഒരു തിരുവാതീര കുളീച്ചു തൊഴുത സുഖം.വായിച്ചതിലും കണ്ടതിലും സാന്തോഷം.
Well done, Omana.
Very nice post! Am looking forward to it, this Saturday. Sadly it is a working day for us :(
Still, thiruvaathira is special, as always!
ധനുമാസതിരുവാതിര വരവായല്ലേ?!
“...ആതിരവരുംനേരമൊരുമിച്ചുകൈകള്‍-
കോര്‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി!
വരുംകൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം…?”
തിരുവാതിരയെ പറ്റി കേള്‍ക്കുമ്പോള്‍ ആദ്യമോര്‍മ്മയില്‍ വരുന്നത് “സഫലമീ യാത്ര” തന്നെ.
പുതുവത്സരാശംസകള്‍!
നാട്ടിൽ ഇപ്പോൾ ആതിര നിലാവുണ്ടാവും ധനുമാസത്തിലെ നിലാവ്, കസവും നേര്യതും ഉടുത്ത് തലയിൽ തുളസ്സികതിരു ചൂടി ഞാൻ നോബ് നോറ്റത് നിനക്കു വേണ്ടിയായിരുന്നു എന്നു പറയുന്നവളും അവിടെ തന്നെയാണു ഇവിടെ ഒന്നുമില്ലാ ഒരു നിറമുള്ള സ്വപ്നം പോലും. ഏന്റെ സുന്ദര മലയാളത്തിനും തിരിവാതിര ആശംസകൾ
നന്നായിരിക്കുന്നു
തികച്ചും ശരി.....കക്കാടിന്റെ സഫലമീ യാത്ര മറക്കുക വയ്യല്ലോ ശ്രീ ,
"പകുതിയിലേറെ കടന്നുവല്ലോ വഴി
എങ്ങാന്‍ ഒരുഞ്ഞാല് പാട്ടുയരുന്നുവോ സഖി ..."
ആതിര നിലാവുണ്ട് , കസവ് മുണ്ടും ഉണ്ട് ... പക്ഷെ തുളസികതിര് അതൊരു സുഖമുള്ള ഓര്മയാവുന്നതാ നല്ലത് ... വരവൂരാന്‍ .....
എന്തായാലും നാട്ടില്‍ ഇതെല്ലാം ഇപ്പോഴും ആഘോഷം തന്നെ ..
ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
ആതിര വരും പോകുമല്ലേ സഖീ............
വായിച്ചപ്പോള്‍ കക്കാടിനെ ഓര്‍മ്മ വന്നു.
നന്ദി...
ആദ്യമായാണിവിടെ.
എല്ലാ ആശംസകളും നേരുന്നു.
ഞാനും ആദ്യമായാണിവിടെ..
എനിക്ക് തിരുവതിരെയെ കുറിച്ച് ഒന്നും അറിയില്ല.. നല്ല കുറിപ്പ്,സന്ദര്ഭോജിതം
Time to get back, isnt it?
Waiting :)
Post a Comment