
മഞ്ഞിന്‍ പാളികളിലേക്ക് ഇറങ്ങി ചെല്ലുക
ഒരു പുല്‍ക്കൊടിയായി .........
ആ തണുപ്പില്‍ എന്റെ ഹൃദയത്തിന്റെ വിങ്ങല്‍
പതിയെ അലിയട്ടെ ....
അതോ ........
എന്റെ തപം നിന്നെ, വളഞ്ഞു പുളഞ്ഞു ഒഴുകുന്ന
ഒരു നദിയായ് മാറ്റുമോ? ?
എങ്ങിനെയായാലും
ഈ തണുത്ത പ്രഭാതത്തിലെ കുളിര്‍
അതെന്നെ ആനന്ദിപ്പിക്കുന്നു ......
ഈ കാറ്റിനായ് ഞാന്‍ കാതോര്‍ക്കുന്നു ......
ഈ മഞ്ഞുത്തുള്ളികള്‍ ഞാന്‍ എന്റെ ഉള്ളം കൈയിലെടുക്കട്ടെ ........