Wednesday 19 November, 2008

ഇനിയും വറ്റാത്ത ഉറവകള്‍ ...........

ഹരിഗോവിന്ദന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന മുഖഭാവത്തോടെ ഇരുന്നവര്‍പത്തരമാറ്റിന്റെ തിളക്കമുള്ള കല്യാണിയുടെ മുന്പില്‍ നിഷ്പ്രഭര്‍...........കല്യാണിയെ മനസ്സിലായില്ലെ , ഞെരളത്ത് രാമപോദ്ടുവാള്‍ സ്മാരക മന്ദിരത്തിനു പതിനാറു സെന്റ് സ്ഥലം എഴുതികൊടുത്ത വലിയ മനസ്സിനുടമ .....ഈല്ലയ്മക്കാരേനെ വല്ലയ്മകരെന്റെ മനസ്സറിയു എന്ന് പറയുന്നതു ശരിയാണ് ..വല്ലപ്പോഴും ഈശ്വരന്‍ ചിലരിലുടെ തരുന്ന സ്നേഹം , ആര്‍ദ്രത , കനിവ് എന്നി വികാരങ്ങള്‍..... ഈ നന്മയെ തിരിച്ചറിയണം. ഒരു മതെര്‍സ് ഡേയുടെയും അകമ്പടിയില്ലാതെ ഈ അമ്മമാരേ നമ്മുക്ക് സ്നേഹിക്കാം .........നമ്മുടെ മനസ്സിലും ഇതു പോലെ സ്നേഹത്തിന്റെ ഉറവകള്‍ തെളിയുവാന്‍ ശ്രമിക്കാം( ഒരു പത്ര കുറിപ്പ് ആധാരം )

Tuesday 11 November, 2008

ജാലകം




വര്‍ഷങ്ങളായ് പൊടി പിടിച്ചു അടഞ്ഞു കിടന്ന എന്‍
ജാലകം ഇന്നിതാ തുറക്കുന്നു ........
മെല്ലെ മെല്ലെ ഭുമിയിലേക്ക് പതിക്കാന്‍ വെമ്പി നില്ക്കുന്ന
മഴമേഘങ്ങളെ ഞാന്‍ കണ്ടു .
പെട്ടെന്ന് ഒരു കാട്ടിനഗംബടിയോടെ അതിലൊരു മുത്തെന്‍ -
കൈതണ്ടയിലേക്ക് ......... ഞാന്‍ അറിയുന്നു
മനസ്സിലേക്ക് അരിച്ചിറങ്ങുന്ന കുളിര്‍മ്മ
നോക്കു‌, എന്‍റെ വിരല്തുന്ബില്‍ ഒരിറ്റു ചന്ദനം ഇനിയും ബാക്കി .......