Wednesday 25 March, 2009

നിഴലുകള്‍


ഏകാന്തതയുടെ നിമിഷങ്ങള്‍ ചിലപ്പോള്‍ എനിക്കിഷ്ടമാണ് ....

ചിന്തകള്‍ പരല്‍മീനുകളെ പോലെ ഓടിവരുന്നതും ഓടിയോളിക്കുന്നതും

ഞാന്‍ അറിയുന്നു .

ഈ ഏകാന്തതയ്ക്ക് ആഴമുണ്ടായിരുന്നെന്ങില്‍

എന്റെ സന്തോഷങ്ങളെയും, നൊമ്പരപെടുത്തുന്ന വേദനകളെയും തിരിച്ചറിയാന്‍ കഴിഞ്ഞേനെ .......

പണ്ട് , എന്റെ മൌനങളിലേക്ക്

ഒരു കുഞ്ഞു ചിരിയുമായന്നു നീ കടന്നു വന്നത് ഇന്നും ഞാനോര്‍ക്കുന്നു

അത് പരിഹാസത്തിന്റെതാണോ

സഹതാപത്തിന്റെതാണോ , അതോ വന്ച്ചനയുടെതാണോ ????

തിരിച്ചറിഞ്ഞിലെങ്ങിലും അതെന്നില്‍ ഒരുപാടു സ്നേഹ പൂക്കള്‍ വിടര്‍ത്തുകയും സൌരഭ്യം

പൊഴിക്കുകയും ചെയ്തിരുന്നു .........

ഇന്നിതാ വീണ്ടും ....... പിഞ്ഞി തുടങ്ങിയ ഹൃദയത്തില്‍ നിന്നും ഒരുള്‍വിളി !!!!!!!

നിന്റെ മുഖാവരണം പതിയെ മാറ്റുക

തുറന്നു പിടിച്ച മിഴികളോടെ , കുര്‍പിച്ച കാതുകളോടെ ഇനിയും

വഴികളേറെ പോകേണ്ടതുണ്ട്

തിരിച്ചറിവിന്റെ ഈ നിമിഷത്തിലും എന്റെ ലോകം സ്നേഹ ചിന്തകളാല്‍ നിറയുന്നു

മൌനത്തിന്റെ ഉത്തുംഗ ശിഖരങള്‍ കിഴടക്കാന്‍ തുടങ്ങുമ്പോള്‍ തെളിമയാര്‍ന്നൊരു

മഹത് വചനം കേട്ട്‌ ഞാന്‍ ഉണര്‍ന്നു .......

നിന്റെ നിഴലിനെ തിരിച്ചറിയുക ....

ഞാന്‍ തന്നെയാണ് നീ .........

4 comments:

Usha Pisharody said...

പരല്‍ മീനിന്ടെ പാച്ച്ചലുണ്ട് ഈ മനോഹരമായ പോസ്റ്റിന്‌ ... എന്താ പറയാ, ഒരു നൊമ്പരം, ഒരു സ്പര്‍ശം , എന്താ എന്ന് അറിയാത്തൊരു ആകാംശ,ഒരു വന്ദന
എല്ലാം കഴിഞ്ഞൊരു തിരിച്ചറിവും

മനോഹരം, ഈ ആശയം, ഈ കവിത , എന്ന് തന്നെ പറയട്ടെ ...

അക്ഷരത്തെറ്റുകളുണ്ടോ??
അക്ഷരങ്ങള്‍ തെട്ടിയിട്ടുന്ടെന്കില്‍, മാപ് :) :):)

I loved the way silence pervades, teaches, heals, and educates, through these beautiful words :)

ippo samadhaanamayi :)

വരവൂരാൻ said...

പണ്ട് , എന്റെ മൌനങളിലേക്ക്
ഒരു കുഞ്ഞു ചിരിയുമായന്നു നീ കടന്നു വന്നത് ഇന്നും ഞാനോര്‍ക്കുന്നു
നിന്റെ മുഖാവരണം പതിയെ മാറ്റുക
തിരിച്ചറിവിന്റെ ഈ നിമിഷത്തിലും എന്റെ ലോകം സ്നേഹ ചിന്തകളാല്‍ നിറയുന്നു
എനിക്കിഷ്ടമാണ് ....

ഇഷ്ടപ്പെട്ടു ഈ വരികൾ
നന്നായിട്ടുണ്ട്‌. ആശംസകൾ

ശ്രീഇടമൺ said...

നന്നായിട്ടുണ്ട്...
ആശംസകള്‍...*

പാവപ്പെട്ടവൻ said...

ചിന്തകള്‍ പരല്‍മീനുകളെ പോലെ ഓടിവരുന്നതും ഓടിയോളിക്കുന്നതും.
നല്ല വരികള്‍ വളരെ ഇഷ്ടമായി
പ്രിയം നിറഞ്ഞ ആശംസകള്‍